തലസ്ഥാനത്ത് എ.ബി.വി.പി മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : തലസ്ഥാനത്ത് എ.ബി.വി.പി മാർച്ചിൽ സംഘർഷം. സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കുന്ന ഇടതുപക്ഷ സ്വജനപക്ഷപാതത്തിനെതിരെ ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയാണ് എ.ബി.വി.പി മാർച്ച് നടത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 2വർഷം വിദ്യാർത്ഥികളെ മഹാരാജാസ് കോളേജിൽ പഠനം നടത്തിയ കെ.വിദ്യുയുടെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം പ്രതിഷേധത്തിൽ ഉയർന്നിരുന്നു.
അതേസമയം എ.ബി. പി മാർച്ചിന് നേരെ 3 തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ പോലീസിന് നേരെ തിരിഞ്ഞു. തുടർന്ന് പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശി. ലാത്തി വീശിതോടെ നിരവധി എ.ബി.വി.പി പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷാവസ്ഥയിലേക്ക് സ്ഥിതി മാറി. പോലീസ് ലാത്തിവീശിതോടെ പെൺകുട്ടികൾക്ക് അടക്കം പരിക്കേറ്റത്തിന് തുടർന്ന് പോലീസിന് നേരെ എ.ബി. പി പ്രവർത്തകർ കമ്പും, കല്ലും ഏറുനടത്തി. അതിനുശേഷം പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചു അറസ്റ്റു ചെയ്തു നീക്കി.