സംസ്ഥാനത്ത് ഇനി മുതൽ മധ്യ വേനലവധിക്കായി മാർച്ച് സ്കൂളുകൾ അടയ്ക്കില്ല
സംസ്ഥാനത്ത് ഇനി മുതൽ മധ്യ വേനലവധിക്കായി മാർച്ച് സ്കൂളുകൾ അടയ്ക്കില്ല. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ ആറിനാണ് വേനലവധിക്കായി സ്കൂളുകൾ അടയ്ക്കുക. കൂടാതെ, പുതിയ അധ്യായന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കുന്നതാണ്. പ്രവേശനോത്സവ വേദിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയത്. ഇതോടെ, മാർച്ചിലെ അവസാന പ്രവൃത്തി ദിനം സ്കൂളുകൾ അടയ്ക്കുന്ന രീതിയാണ് മാറുന്നത്. വിദ്യാർത്ഥികൾക്ക് 210 അധ്യായന ദിനം ലഭിക്കുന്നതിന്റെ ഭാഗമായാണ് മധ്യ വേനലവധിയിൽ മാറ്റം വരുത്തുന്നത്.അധ്യാപക സംഘടനകളുമായി ചർച്ചകൾ സംഘടിപ്പിച്ചതിനുശേഷമാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് മാർച്ചിൽ സ്കൂളുകൾ അടയ്ക്കുന്നതും ജൂണിൽ ആരംഭിക്കുന്നതും. ഇതിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായാണ് അധ്യാപക സംഘടനകളുമായി ചർച്ചകൾ നടത്തുക. അതേസമയം, മധ്യ വേനലവധി വെട്ടിക്കുറയ്ക്കുന്നതിനെതിരെ ചില സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.