ഭിന്നശേഷിക്കാരായ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് 100 ഓളം കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി

Spread the love

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് 100 ഓളം കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. പഠനോപകരണ വിതരണ ചടങ്ങ് വിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രിയായ ശ്രീ.വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പൊതുപ്രവർത്തകർക്കുള്ള വിദ്യ ജ്യോതി പുരസ്കാരവിതരണവും, എസ്എസ്എൽസിയിൽ മികച്ച കുട്ടികളെ ആദരിക്കലും, വീൽചെയർ പഠനോപകരണ വിതരണം ചികിത്സ ധനസഹായം മെഡിക്കൽ കിറ്റ് എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ . സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര സ്വാഗത പ്രസംഗം നടത്തി. സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് സിന്ധു വർമ്മ അധ്യക്ഷ, മുഖ്യപ്രഭാഷണം മുൻ ചീഫ് സെക്രട്ടറി ഡോക്ടർ ജയകുമാർ ഐ.എ.എസ്,ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ ജില്ലാ പഞ്ചായത്ത്ശ്രീവിളപ്പിൽ രാധാകൃഷ്ണൻ,ശ്രീ പ്രേംകുമാർ വൈസ് ചെയർമാൻ ചലച്ചിത്ര അക്കാദമി, ശ്രീമതി റാണി മോഹൻദാസ് സ്നേഹ സാന്ദ്രം ട്രസ്റ്റ് ട്രസ്റ്റ് രക്ഷാധികാരി സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരിയും, ശ്രീ ബി .എസ് .ബാലചന്ദ്രൻ ചെയർമാൻ ബി എസ് എസ്, ശ്രീ കരമന ജയൻ ബിജെപി സംസ്ഥാന സെക്രട്ടറി, ശ്രീ മണക്കാട് ഗോപിനാഥൻ നായർ ജീവകാരുണ്യ പ്രവർത്തകൻ, ശ്രീ വിനചന്ദ്രൻ നായർ സാമൂഹ്യ പ്രവർത്തകൻ, ഇവർ ചടങ്ങിൽ പങ്കെടുത്തു. കൃതജ്ഞത ശ്രീമതി അപ്സര ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ

Leave a Reply

Your email address will not be published. Required fields are marked *