പശ്ചിമ ബംഗാളിൽ ദേശീയഗാനത്തെ അപമാനിച്ച കൂടുതൽ ബിജെപി എംഎൽഎമാർക്കെതിരെ കേസ്

Spread the love

പശ്ചിമ ബംഗാളിൽ ദേശീയഗാനത്തെ അപമാനിച്ച കൂടുതൽ ബിജെപി എംഎൽഎമാർക്കെതിരെ കേസ്. അഞ്ച് എംഎൽഎമാർക്കെതിരെ കൂടിയാണ് കേസെടുത്തത്. നേരത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കം 12 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംസ്ഥാന അസംബ്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ ദേശീയഗാനത്തെ അപമാനിച്ചെന്നാണ് കേസ്മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗാരന്റി ആക്ട് തൊഴിലാളികളുടെ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവച്ചതിനെതിരെ നവംബർ 29 ന് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ ബിജെപി എംഎൽഎമാർ അക്രമം അഴിച്ചുവിടുകയും ‘ചോർ ചോർ’ എന്ന മുദ്രാവാക്യം വിളിക്കുകയും ദേശീയഗാനത്തെ അപമാനിക്കും ചെയ്തുവെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *