അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി വൻ ഭക്തജന തിരക്ക്
അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി വൻ ഭക്തജന തിരക്ക്. പ്രതിദിനം മൂന്ന് ആരതികൾ നടക്കുന്നതിനാൽ, ക്ഷേത്രത്തിലേക്ക് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തുന്നത്. ദിനംപ്രതി തിരക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് വിശ്രമിക്കാനായി സുഗ്രീം ഫോർട്ട് ഭക്തി പാതയ്ക്ക് സമീപമാണ് താൽക്കാലിക കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്.മൂന്ന് ആരതികൾക്കും ദർശനം ലഭിക്കാൻ പ്രത്യേക പാസുകൾ വിതരണം ചെയ്യുന്നുണ്ട്. ആരതിയുടെ പാസുകൾ ലഭിക്കാനായി സഹായ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്. പാസ് ലഭിക്കുന്നതിനായി തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. മൂന്ന് ആറാട്ടുകളിലും പരമാവധി 60 ഭക്തർക്ക് പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുള്ളത്. രാവിലെ നടക്കുന്ന ആരതിയിൽ 60 പേർക്കും, ഉച്ചയ്ക്ക് 15 പേർക്കും, വൈകിട്ട് 60 പേർക്കും പങ്കെടുക്കാവുന്നതാണ്. മുൻപ് ദർശൻ മാർഗിലെ താൽക്കാലിക ഓഫീസ് മുഖേന ലഭ്യമാക്കിയിരുന്ന പാസുകൾ ഭക്തജന തിരക്ക് ഉയർന്നതോടെയാണ് സഹായ കേന്ദ്രത്തിലേക്ക് മാറ്റിയത്.