ആശുപത്രി ജീവനക്കാരനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ
വെള്ളറട : ഗവ. ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കാരമൂട് കരുമരം കോളനിയിൽ നിഷാദ് (21), കിളിയൂർ പാണ്ടിമാംവിളയിൽ ശ്യാം (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നിഷാദും സുഹൃത്ത് ശ്യാമും ചേർന്ന് ആശുപത്രി ജീവനക്കാരനായ ആറാലുംമൂട് കൂട്ടപ്പന പനയത്തേരി പുതുവൽ പുത്തൻവീട്ടിൽ സനൽരാജി (41) നെ മർദ്ദിക്കുകയായിരുന്നു. നിഷാദിന് മരുന്നുവച്ച് കെട്ടിക്കൊടുത്തില്ലെന്നു പറഞ്ഞായിരുന്നു മർദ്ദനം. അറ്റൻഡറായ സനൽരാജിന്റെ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.