സംസ്ഥാനത്ത് ആറ് ട്രെയിനുകളിൽ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി

Spread the love

സംസ്ഥാനത്ത് ആറ് ട്രെയിനുകളിൽ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മിന്നൽ പരിശോധന. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും, കോട്ടയം റെയിൽവേ സ്റ്റേഷനിലും പരിശോധന നടത്തിയിട്ടുണ്ട്. ഇതോടെ, ടിക്കറ്റില്ലാതെ യാത്ര ചെയ്ത 89 പേരാണ് പിടിയിലായത്.ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്നും ടിക്കറ്റ് തുകയും പിഴയും ഈടാക്കിയിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം – കോട്ടയം മെമു എക്‌സ്പ്രസ്, കന്യാകുമാരി – ബെംഗളൂരു ഐലന്റ് എക്‌സ്പ്രസ്, കന്യാകുമാരി – പുണെ ജംഗ്ഷൻ ഡെയ്ലി എക്‌സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള എക്സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് മിന്നൽ പരിശോധന സംഘടിപ്പിച്ചത്. അതേസമയം, ജനറൽ ടിക്കറ്റ് ബുക്കിംഗിനായുളള യുടിഎസ് മൊബൈൽ ആപ്ലിക്കേഷൻ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *