കൂലി ചോദിച്ചതിന് ദേശീയ പാത നിർമ്മാണ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദ്ദനം
കണ്ണൂർ : കൂലി ചോദിച്ചതിന് ദേശീയ പാത നിർമ്മാണ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദ്ദനം . കണ്ണൂരിലെ പയ്യന്നൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജോലി ചെയ്ത കൂലി ചോദിച്ച തൊഴിലാളിയെയാണ് ലേബർ ക്യാംപിൽ നിന്നും ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയിലൂടെ കഴിഞ്ഞ ദിവസങ്ങൾ പുറത്ത് വന്നത് . ദേശീയപാതാ നിർമ്മാണ കരാർ കമ്പിനിയായ മേഘ കൺസ്ട്രക്ഷൻ കമ്പിനിയിലെ മഠത്തിൽ ലേബർ ക്യാംപിലെ എച്ച് ആർ മാനേജർ സാംബശിവ റാവു ക്രെയിൻ ഡ്രൈവർ ഉത്തരാഖണ്ഡിലെ ഭഗവാൻ ഭാസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്.മാസങ്ങളായി കൂലി കിട്ടാത്തതിനാളി തൊഴിലാളി ഹൈദരബാദിലെ ഹെഡ് ഓഫീസിൽ വിളിച്ചു പരാതിപ്പെട്ടിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ ഹെഡ് ഓഫീസിൽ നിന്നും തൊഴിലാളികളുടെ കൂലി കൃത്യസമയത്ത് ലേബർ ക്യാംപിലേക്ക് അയച്ചു കൊടുത്തതിനാൽ എച്ച്.ആർ മാനേജരെ ഹെഡ് ഓഫീസിൽ നിന്നും വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ പ്രതികരത്തിലാണ് മാനേജറുടെ ഭാഗത്തത് ആക്രമണം നടത്തിയതെന്നാണ് തൊഴിലാളികൾ പറയുന്നത്. നിലവിൽ തൊഴിലാളിക്ക് നേരെയുള്ള ആക്രമണ സംഭവം പുറത്തുവന്നതോടെ പോലീസ് അന്വേഷണവും ഊർജിതമാക്കി.