ഇന്ത്യ- ടിബറ്റ് അതിർത്തിയിലേക്കുളള പാതയിൽ വമ്പൻ തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ
ഇന്ത്യ- ടിബറ്റ് അതിർത്തിയിലേക്കുളള പാതയിൽ വമ്പൻ തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ആറ് കിലോമീറ്റർ നീളമുള്ള തുരങ്കമാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യ- ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരത്തിന്റെ അതിർത്തി മേഖലയിലെ പാതകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തുരങ്കം നിർമ്മിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാനാണ് സർക്കാരിന്റെ നീക്കം.ബുണ്ടിക്കും ഗാർബിയാഗിനും ഇടയിലാണ് തുരങ്കം നിർമ്മിക്കുക. തുരങ്കത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സർവ്വേ നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ അന്തിമ നിർദ്ദേശം സമർപ്പിക്കുന്നതാണ്. 200 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുക. നിലവിൽ, ബുണ്ടിയിൽ നിന്ന് ഗാർബിയാംഗ് സിംഗിൾ ലെയ്നിലേക്ക് അതിർത്തി റോഡ് ഉണ്ട്. ഈ അതിർത്തി റോഡ് നിലനിർത്തിയശേഷം ബാക്കിയുള്ള ഭാഗം ഇരട്ടിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. അതിർത്തി റോഡുകൾ ഇരട്ട പാതയാക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.