ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി താലൂക്ക്തല അദാലത്ത്. പോലീസും,സ്റ്റുഡന്‍റ് കേഢറ്റും സജീവമായി രംഗത്ത്

Spread the love

നെയ്യാറ്റിൻകര: മന്ത്രിമാർ തങ്ങളുടെ പരാതികൾ നേരിൽ കേൾക്കുന്നുഎന്നറിഞ്ഞ് പ്രതീക്ഷയോടെ നൂറുകണക്കിന് പേരാണ് നെയ്യാറ്റിൻകര താലൂക്ക്തലഅദാലത്ത് നടക്കുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അദാലത്ത് വേദിയിൽ എത്തിയത്. ഇവരുടെ പ്രതീക്ഷകൾക്ക് താളം തെറ്റാതെ , നേരത്തെ ഓൺലൈനിൽലഭിച്ച പരാതികളിൽ തീർപ്പ് കൽപ്പിച്ച ശേഷം മന്ത്രിമാർ ക്ഷമയോടെ പുതിയഅപേക്ഷകരുടെ പരാതികൾ ഓരോന്നും കേട്ടു. 773 അപേക്ഷകരാണ് പുതുതായി പരാതികൾസമർപ്പിക്കാൻ അദാലത്തിലെത്തിയത്. ഇവ ഓരോന്നും സൂക്ഷ്മമായി പരിശോധിച്ചമന്ത്രിമാർ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പരിശോധിച്ചുനടപടിയെടുക്കുന്നതിനായി ശുപാർശ ചെയ്തു. ലൈഫ് ഭവന പദ്ധതിയുമായിബന്ധപ്പെട്ടവ, ചികിത്സാസഹായം, റേഷൻ കാർഡ് സംബന്ധമായ വിഷയങ്ങൾ,വിദ്യാഭ്യാസ ധനസഹായം, വസ്തുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കൃഷിനാശത്തിനുള്ള ധനസഹായം തുടങ്ങിയ അപേക്ഷകളുമായി എത്തിയ ഓരോരുത്തരെയുംപരാതികൾക്ക് വേണ്ട നിർദ്ദേശം നൽകി. ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പോലീസ്ശക്തമായി രംഗത്തുണ്ടായിരുന്നു.

അതേസമയം അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും 15
ദിവസത്തിനകം തീർപ്പാക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും
ചെയ്തു. 26 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചിരുന്നത്. അദാലത്തിന്റെ
പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടാത്ത 720 അപേക്ഷകളും നിരസിച്ച 706 അപേക്ഷകളും
ഉൾപ്പെടുന്നു.
                                   
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. 964 അപേക്ഷകൾ ലഭിച്ചതിൽ
492 അപേക്ഷകൾ തീർപ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 191 അപേക്ഷകൾ
തീർപ്പാക്കി. സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 103 അപേക്ഷകളും
തിരുവനന്തപുരം ആർ ഡി ഒയുമായി ബന്ധപ്പെട്ട 44 പരാതികളും പരിഹരിച്ചു.
                                       
 92 അപേക്ഷകളാണ് പ്രിൻസിപ്പൾ
അഗ്രികൾച്ചർ ഓഫീസുമായി ബന്ധപ്പെട്ട് പരിഹരിച്ചത്. പട്ടികജാതി വികസന
വകുപ്പിന് ലഭിച്ച 27 അപേക്ഷകളിൽ 19 അപേക്ഷകൾ തീർപ്പാക്കുകയും ഓൾ വെൽഫയർ ബോർഡിന് ലഭിച്ച 10 അപേക്ഷകൾ അദാലത്തിൽ പരിഹരിക്കുകയും ചെയ്തു. കെ.എസ്.ഇ.ബി
ഒൻപതു അപേക്ഷകൾ തീർപ്പാക്കി.  ജലസേചനവുമായി ബന്ധപ്പെട്ട 10 അപേക്ഷകളും
മലിനീകരണ നിയന്ത്രണ  ബോർഡുമായി ബന്ധപ്പെട്ട നാല് അപേക്ഷകളും
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും അദാലത്തിൽ പരിഹരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *