സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന സൂചന. അടുത്ത മന്ത്രിസഭായോഗത്തില്‍ മദ്യനയം പരിഗണനയ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്.പുതിയ മദ്യനയത്തില്‍ ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അഞ്ച് മുതല്‍ 10 ലക്ഷം വരെ ലൈസന്‍സ് ഫീസ് കൂട്ടാനാണ് സാധ്യത. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്കും വ്യവസ്ഥകള്‍ കൊണ്ടുവരാനും ആലോചനയുണ്ട്.നിലവില്‍ പിന്തുടരുന്ന എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനാണ് തീരുമാനം. നേരത്തെ ഡ്രൈ ഡേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചന നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.