സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബി ജെ പി നേതാവും പി ടി പി നഗര്‍ കൗണ്‍സിലറുമായ പി ഗിരികുമാറും , ശബരിഷ് എന്ന ബി ജെപി പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്. ഈ കേസിലെ ഒരു പ്രതിയായ പ്രകാശ് നേരത്തെ മരിച്ചിരു്ന്നു. മറ്റൊരു പ്രതി കൃഷ്ണകുമാറിനെ നേരത്തെ അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ ശബരീഷ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് സൂചനയുണ്ട്.ബി ജെ പിയുടെ തിരുവനന്തപുരത്തെ പ്രമുഖ നേതാവായ അഡ്വ, പി ഗിരികുമാര്‍ നഗരസഭയിലെ ബി ജെ പി പ്രക്ഷോഭങ്ങളുടെയെല്ലാം മുന്‍ നിരയിലുള്ളയാളാണ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കാനുള്ള പ്രേരണ പ്രതികള്‍ക്ക് നല്‍കിയത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. ഇതിനായി ഗൂഡാലോചന നടന്നതും ഇയാളുടെ നേതൃത്വത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കരുതുന്നത്.2018 ഒക്ടോബറിലാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ സ്‌കൂള്‍ ഓഫ് ഭഗവദ് ഗീതാ ആശ്രമത്തിന് തീവെപ്പുണ്ടായത്. ആശ്രമത്തിന്റെ മുറ്റത്ത് കിടന്ന കാറുകളും കത്തി നശിച്ചിരുന്നു. സംഭവം നടന്ന് നാളുകള്‍ കഴിഞ്ഞതിന് ശേഷവും പ്രതികളെ പിടികൂടാത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.