യുഎസിൽ വീടിനു നേരെ വെടിവയ്പ്പ് : 5 പേർ കൊല്ലപ്പെട്ടു
ടെക്‌സസ്: യുഎസിലെ ടെക്സസില്‍ വീടിനു നേരെയുണ്ടായ വെടിവയ്പ്പില്‍ എട്ടുവയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.30 ന് ക്ലീവ്ലാന്‍ഡില്‍ നിന്ന് സംഭവത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു കോള്‍ ലഭിച്ചു. എന്നാല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റ നിലയില്‍ അഞ്ചുപേരെ കണ്ടെത്തുകയായിരുന്നു.പ്രതിയെന്ന് സംശയിക്കുന്നയാള്‍ ആയുധധാരിയായ മെക്സിക്കന്‍ പൗരനാണെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം കൊല്ലപ്പെട്ടവരുടെ പേരോ ഐഡന്റിറ്റിയോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നാല് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.