14 മൈബൈൽ ആപ്പുകൾക്ക് കൂടി നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ
ന്യൂഡൽഹി: 14 മൈബൈൽ ആപ്പുകൾക്ക് കൂടി നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. തീവ്രവാദികൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയ മൊബൈൽ ആപ്ലിക്കേഷനുകൾക്കാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ജമ്മു കശ്മീരിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള ആശയവിനിമയ പ്ലാറ്റ്‍ഫോമുകളായി പാകിസ്താനിലെ ഭീകരര്‍ ഉപയോഗിച്ചിരുന്നവയാണ് നിരോധിച്ച ആപ്പുകൾ എന്നാണ് റിപ്പോർട്ട്. ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌സ്വിസ്, വിക്കർ മീ, മീഡിയഫയർ, ബിചാറ്റ്, ഐഎംഒ, എലമെന്റ്, സെക്കൻഡ് ലൈൻ എന്നിവയുൾപ്പെടെ 14 ആപ്പുകൾക്കാണ് നിരോധനം.