അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന് വെളിപ്പെടുത്താതെ വനംവകുപ്പ്

Spread the love

കൊച്ചി: അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന് വെളിപ്പെടുത്താതെ വനംവകുപ്പ്. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയില്‍ അല്ല, ഉള്‍ക്കാട്ടിലേക്ക് ആണ്. സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് ഡി എഫ് ഒ എന്‍ രാജേഷ് പറഞ്ഞു. 2017 ദൗത്യം പരാജയപ്പെടാന്‍ ഉണ്ടായ കാരണങ്ങള്‍ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ഇന്നാണ് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം . വെള്ളിയാഴ്ച പുലര്‍ച്ചെ 4 ന് ദൗത്യം തുടങ്ങും.അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രില്‍ ആരംഭിച്ചു. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക്ഡ്രില്‍. അതിനിടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തന്‍പാറയിലെ 1,2,3 വാര്‍ഡുകളിലും 144 പ്രഖ്യാപിക്കും. വെളുപ്പിന് നാലുമണിമുതല്‍ ദൗത്യം പൂര്‍ത്തിയാകുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *