സസമത്വത്തിന്റേയും സാഹോദര്യത്തിന്റേയും ഈദുല്‍ ഫിത്വര്‍ ഇന്ന്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുസ്ലീം വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു. റമദാന്‍ വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍ ദിനം. വെള്ളിയാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഇത്തവണ റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റംസാന്‍ അഥവ റമദാന്‍ എന്ന് അറിയപ്പെടുന്നത്. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്ലിം വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ അഥവ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. യു എ ഇ ഉള്‍പ്പൈടയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ചെറിയ പെരുന്നാള്‍. പള്ളികളില്‍ ഇന്നലെ രാത്രി മുതല്‍ പ്രാര്‍ത്ഥനാ ധ്വനികള്‍ മുഴങ്ങിയിരുന്നു.