ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

Spread the love

ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് രാജ്യങ്ങള്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യം. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ കൊവിഡ്19 ന്റെ ഏറ്റവും പുതിയ ഒമൈക്രോണ്‍ സബ് വേരിയന്റ് ദ്രുതഗതിയില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.ദീര്‍ഘദൂര വിമാനങ്ങള്‍ പോലുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള ഇടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ യാത്രക്കാരെ ഉപദേശിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ കാതറിന്‍ സ്‌മോള്‍വുഡ് പറഞ്ഞു. യൂറോപ്പില്‍ തആആ.1.5 സബ് വേരിയന്റ് കണ്ടെത്തിയവരുടെ എണ്ണം കുറവാണെങ്കിലും, അതിവേഗം പടരുന്നുണ്ടെന്ന് WHO/യൂറോപ്പ് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.കൊവിഡ് വ്യാപനം തടയുന്നതിന് സാധ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അതിനര്‍ത്ഥം അമേരിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന നടത്തണം എന്നല്ല. ഈ ഘട്ടത്തില്‍ ഏജന്‍സി അങ്ങനെ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അത്തരം വ്യാഖ്യാനങ്ങള്‍ നല്‍കരുതെന്നും കാതറിന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *