സൈനിക വാഹനം മിന്നലേറ്റ് പൊട്ടിത്തെറിച്ച് നാലു ജവാൻമാർ മരിച്ചു
ശ്രിനഗർ: സൈനിക വാഹനം മിന്നലേറ്റ് പൊട്ടിത്തെറിച്ച് നാലു ജവാൻമാർ മരിച്ചു. ജമ്മുകശ്മീരിലെ പുഞ്ച് ജില്ലയിലെ ഭട്ടധുരിയൻ ഹൈവേയിലാണ് സംഭവം.ഇടിമിന്നലിനെ തുടർന്ന് തീപിടിച്ചതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിനകത്ത് ഉണ്ടായിരുന്ന സൈനികരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.അപകടവിവരം അറിഞ്ഞ് സൈന്യവും പൊലീസും സംഭവസ്ഥലത്തെത്തി. പുഞ്ചിന് 90 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായതെന്നും അധികൃതർ പറഞ്ഞു.