ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന യുവതി അറസ്റ്റിൽ
അടൂർ: ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന യുവതി അറസ്റ്റിൽ. അസം നാഗൗൺ റൗമരി ഗൗൺ പട്ടിയചാപ്പരി ഫരീദ ഖാത്തൂനാണ് (23) അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച എം.സി റോഡിൽ ആണ് സംഭവം. അടൂർ ഏറത്ത് വടക്കടത്തുകാവ് മാതാ ടിംബർ വർക്സിന്റെ മുകളിലത്തെ മുറിയിൽ നിന്നാണ് 542 ഗ്രാം ബ്രൗൺ ഷുഗറുമായി ഇവർ പിടിയിലായത്.സി.ഐ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഫിറോസ് ഇസ്മായിൽ, എ.പി. ബിജു, രാജേഷ്, പ്രേം ആനന്ദ്, എസ്. ദീപക്, ഗീതാലക്ഷ്മി, ഷെമീന ഷാഹുൽ, ഡ്രൈവർ ഫ്രിജീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. യുവതിയെ കോടതിയിൽ ഹാജരാക്കി.