രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

Spread the love

കൊല്ലം: രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആർദ്രം മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് രോഗീസൗഹൃദവും ജനസൗഹൃദവുമായ ആശുപത്രികളാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.രോഗിയുടെ പൂർണ വിവരങ്ങൾ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകുന്നത് തുടർ ചികിത്സ എളുപ്പമാക്കും. ആശുപത്രികളിൽ പൂർണമായും ഓൺലൈൻ സേവനം നടപ്പാക്കും. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പി ജി പഠനം ആരംഭിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും മന്ത്രി അറിയിച്ചു.ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും ഓൺലൈനായി മന്ത്രി നിർവഹിച്ചു. സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി, ഏകാരോഗ്യം എന്ന ലക്ഷ്യത്തോടെയാണ് സമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 37.5 ലക്ഷം വീതം ചെലവഴിച്ചാണ് രണ്ടിടത്തും പദ്ധതി നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *