സംസ്ഥാനത്തെ ക്വാറി ഉടമകളും ക്രഷർ ഉടമകളും ഇന്ന് മുതൽ സമരത്തിന് ഒരുങ്ങുന്നു
സംസ്ഥാനത്തെ ക്വാറി ഉടമകളും ക്രഷർ ഉടമകളും ഇന്ന് മുതൽ സമരത്തിന് ഒരുങ്ങുന്നു. അനിശ്ചിത കാലത്തേക്ക് പ്രവർത്തനം പൂർണമായും നിർത്തിവയ്ക്കാനാണ് ഉടമകളുടെ തീരുമാനം. ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം ചെയ്യുന്ന പാറയ്ക്ക് ഈടാക്കുന്ന റോയൽറ്റിയും കുത്തനെ ഉയർത്തിയതോടെയാണ് ക്വാറി ഉടമകൾ സമരത്തിനിറങ്ങുന്നത്. ഇതോടെ, നിർമ്മാണ മേഖല ഇന്ന് മുതൽ നിശ്ചലമാകും.സംസ്ഥാനത്തെ ക്വാറികളിൽ വെയിറ്റ് ബ്രിഡ്ജ് നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ലോഡിന്റെയും തൂക്കം അറിയുന്നതിന്റെ ഭാഗമായാണ് വെയ്റ്റ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ഇതിനെതിരെയും ഉടമകൾ പ്രതിഷേധിക്കുന്നുണ്ട്. വെയിറ്റ് ബ്രിഡ്ജ് സ്ഥാപിക്കുക അസാധ്യമാണെന്നാണ് ക്വാറി ഉടമകളുടെ വാദം.ക്വാറികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ക്വാറി ഉടമകളുടെ വിവിധ സംഘടനകൾ നിവേദനം നൽകിയിരുന്നു. നിവേദനം നൽകിയിട്ടും പരിഹാരമാക്കാത്തതിനെ തുടർന്നാണ് ഈ മേഖലയിലെ 6 സംഘടനകളുടെ കോ- ഓർഡിനേഷൻ കമ്മിറ്റി പണിമുടക്ക് പ്രഖ്യാപിച്ചത്.