നടി ഉര്‍ഫി ജാവേദ് ദുബായില്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
നടി ഉര്‍ഫി ജാവേദ് ദുബായില്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ദുബായില്‍ ഒരു വീഡിയോ ഷൂട്ട് ചെയ്തതാണ് ഉര്‍ഫിയെ കുഴപ്പത്തിലാക്കിയത്. നിലവില്‍ ഉര്‍ഫിയെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണ് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഉര്‍ഫി നിര്‍മ്മിച്ച ഒരു വസ്ത്രത്തില്‍ താരത്തിന്റെ ഇന്‍സ്റ്റാഗ്രാമിലേക്ക് ഒരു വീഡിയോ ഷൂട്ട് ചെയ്തിരുന്നു. വസ്ത്രത്തിന് പ്രശ്നമൊന്നുമില്ല, എന്നാല്‍ നടി വീഡിയോ ഷൂട്ട് ചെയ്തത് ഒരു പൊതുസ്ഥലത്ത് വച്ചായിരുന്നു. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്ത വേഷമായിരുന്നു അത്.ഉര്‍ഫിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, തനിക്ക് ലാറിഞ്ചൈറ്റിസ്, ടോണ്‍സിലൈറ്റിസ് എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണെന്ന് ഉര്‍ഫി വ്യക്തമാക്കിയിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.”ഈ ഡോക്ടര്‍ ഒടുവില്‍ എനിക്ക് ലാറിഞ്ചൈറ്റിസ്, ടോണ്‍സിലൈറ്റിസ് എന്നിവയാണെന്ന് കണ്ടെത്തി” എന്നാണ് ഉര്‍ഫി കുറിച്ചത്. ഫാഷന്‍ വസ്ത്രങ്ങളുടെ പേരില്‍ എന്നും വിമര്‍ശനത്തിന് ഇടയാകാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. താരത്തിന്റെ വിചിത്രമായ ഫാഷന്‍ രീതികള്‍ വിവാദമാകാറുമുണ്ട്.