ഡല്‍ഹി സിരാസ്പുരില്‍ അയല്‍വാസിയുടെ വെടിയേറ്റ് ഗര്‍ഭിണിക്ക് ദാരുണാന്ത്യം

Spread the love

ന്യൂഡല്‍ഹി: ഡല്‍ഹി സിരാസ്പുരില്‍ അയല്‍വാസിയുടെ വെടിയേറ്റ് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. ഡല്‍ഹി സ്വദേശിനിയായ രഞ്ജു(30) ആണ് മരിച്ചത്. രഞ്ജുവിന്റെ അയല്‍വാസിയായ ഹരീഷാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് ഗര്‍ഭം അലസിയ രഞ്ജു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ ഹരീഷിനെയും തോക്കിന്റെ ഉടമസ്ഥനായ ഹരീഷിന്റെ സുഹൃത്ത് അമിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.ഈ മാസം മൂന്നിനാണ് സംഭവം. ഡെലിവറി ബോയിയായി ജോലി നോക്കുകയാണ് ഹരീഷ്. ഇയാളുടെ വീട്ടില്‍ നടന്ന ഒരു ആഘോഷത്തിന്റെ ഭാഗമായി ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ശബ്ദം ഉയര്‍ന്നതോടെ രഞ്ജു തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ ഇറങ്ങിനിന്ന് ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഹരീഷ്, രഞ്ജുവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി.കഴുത്തില്‍ വെടിയേറ്റ രഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. ബിഹാര്‍ സ്വദേശിയായ രഞ്ജുവും ഭര്‍ത്താവും ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *