ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ ജോലി പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിയ്ക്ക് 8.6 ലക്ഷം രൂപ നഷ്ടപ്പെട്ടു

Spread the love

പിരിച്ചുവിടലുകള്‍ കൂടിയതോടെ ജോലി തേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇവരെ പിന്‍തുടരുന്ന തട്ടിപ്പുകാരുടെ എണ്ണവും കുറവല്ല. സമൂഹ മാധ്യമങ്ങളില്‍ വ്യാജ ജോലി വാഗ്ദാനം ചെയ്യുന്നവരുടെ നിരവധി പോസ്റ്റുകള്‍ കാണാം. മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ ജോലി പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിയ്ക്ക് 8.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഡല്‍ഹി സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. പോസ്റ്റില്‍ ക്ലിക്ക് ചെയ്തതോടെ ‘എയര്‍ലൈന്‍ജോബ്ഓള്‍ഇന്ത്യ’ എന്ന ഐഡിയില്‍ നിന്ന് ബന്ധപ്പെടുകയും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കൂടാതെ അവര്‍ നല്കിയ ഫോര്‍മാറ്റില്‍ തന്നെ വിശദാംശങ്ങള്‍ പൂരിപ്പിക്കുകയും ചെയ്തു.അവര്‍ പറഞ്ഞതനുസരിച്ച് വിവരങ്ങള്‍ നല്കിയ ശേഷം രാഹുല്‍ എന്നയാളില്‍ നിന്നും ഫോണ്‍ വന്നു. തട്ടിപ്പു സംഘം രജിസ്‌ട്രേഷന്‍ ഫീസെന്ന വ്യാജേന യുവതിയുടെ പക്കല്‍ നിന്നും ആദ്യം രജിസ്‌ട്രേഷന്‍ ഫീസായി 750 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം ഗേറ്റ്പാസ് ഫീസ്, ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപയോളം യുവതിയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ദിവസം ചെല്ലുന്തോറും കൂടുതല്‍ പണം ആവശ്യപ്പെട്ടുള്ള കോളുകള്‍ വന്നതോടെയാണ് എന്തോ കുഴപ്പമുണ്ടെന്ന് യുവതിക്ക് തോന്നിയത്. തുടര്‍ന്നാണ് വിവരങ്ങള്‍ പൊലീസിനെ അറിയിച്ചത്.ഡല്‍ഹി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് പ്രതി കൂടുതല്‍ പണവും തട്ടിയെടുത്തിരിക്കുന്നത്. പ്രതിയുടെ ഫോണ്‍ ട്രസ് ചെയ്ത കണ്ടുപിടിച്ച ലൊക്കേഷനില്‍ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പകര്‍ച്ചവ്യാധി സമയത്ത് യുവതിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു. അതിനും രണ്ട് വര്‍ഷം മുന്‍പേ തുടങ്ങിയതാണ് ഈ തട്ടിപ്പെന്നും പ്രതി സമ്മതിച്ചു. തട്ടിപ്പ് വര്‍ധിച്ചു വരുന്ന കാലത്ത് സമൂഹ മാധ്യമങ്ങള്‍ വഴി വരുന്ന വ്യാജ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. അംഗീകൃത ജോബ് വെബ്‌സൈറ്റുകളിലൂടെ ജോലി തേടുക. അനധികൃതമായി പണം ആവശ്യപ്പെടുന്നുവെന്ന തോന്നിയാല്‍ സൈബര്‍ പോലീസിന്റെ സഹായം തേടണമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *