ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ സാധിച്ച ചൈനീസ് നിർമ്മാതാക്കളാണ് റെഡ്മി
കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ സാധിച്ച ചൈനീസ് നിർമ്മാതാക്കളാണ് റെഡ്മി. ഒട്ടനവധി സ്മാർട്ട്ഫോണുകളാണ് റെഡ്മി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ, ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണാണ് റെഡ്മി 9എ സ്പോർട്ട്. ഇവയുടെ വിലയും സവിശേഷതയും അറിയാം.6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720 × 1,600 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. മീഡിയടെക് എംടി6762ജി ഹീലിയോ ജി65 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. കറുപ്പ് കളർ വേരിയന്റിൽ മാത്രമാണ് ഇവ വാങ്ങാൻ സാധിക്കുക.13 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 10 വാട്സ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള റെഡ്മി 9എ സ്പോർട്ട് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,499 രൂപയാണ്.