ഓട്ടിസം അവബോധന ക്ലാസ്സും പരിശീലനവും നടത്തി

Spread the love

നെയ്യാറ്റിൻകര :വനിതാ ശിശു വികസന വകുപ്പും നിംസ് മെഡിസിറ്റിയും സംയുക്തമായി ഓട്ടിസം അവബോധ വാരാചരണത്തിന്റെ ഭാഗമായി ” ഓട്ടിസം അറിഞ്ഞതും അറിയേണ്ടതും ” എന്ന വിഷയത്തിൽ അവബോധന ക്ലാസ്സും പരിശീലനവും നടത്തി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സംസ്ഥാന വികലാംഗ ക്ഷേമ കോർപക്ഷേൻ ചെയർ പേഴ്സണൻ അഡ്വക്കേറ്റ് ജയ ഡാളി അദ്ധ്യക്ഷത വഹിച്ചു. ”ട്രിവാൻഡ്രം ഓട്ടിസം ബിഹേവിയറൽ ചെക്ക് ലിസ്റ്റ് (TABC ) എന്ന ഓട്ടിസം പരിശോധനാ പരിശീലനത്തിന് നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ പ്രൊഫ. (ഡോ.) എം.കെ.സി നായർ നേതൃത്വം നൽകി.എന്താണ് ഓട്ടിസം എന്നും , എന്തെല്ലാം ലക്ഷണങ്ങൾ അവർ പ്രകടമാക്കുമെന്നും,അവ എങ്ങനെ ലളിതമായി വിലയിരുത്താം എന്നും അദ്ദേഹം അവബോധ ക്ലാസ്സിൽ പ്രതിപാദിച്ചു.വിശിഷ്ട അതിഥിയായി എത്തിയ ആകാശവാണി , തിരുവനന്തപുരം റീജിയണൽ ന്യൂസ് യൂണിറ്റ് ജോയിന്റ് ഡയറക്ടർ മയൂഷ എ.എം ഐ ഐ. എസ് അംഗൻവാടി ജീവനക്കാരുടെ പ്രവർത്തന മികവിനെ പ്രകീർത്തിച്ചു. ഡിസ് എബിളിറ്റി കമ്മീഷണറും റിട്ടേഡ് ജഡ്ജിയുമായ പഞ്ചപകേഷൻ അവർകൾ നിംസ് സ്പെക്ട്രം ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ ചടങ്ങിൽ പ്രകാശനം നിർവഹിച്ചു . കേരള W20 മേധാവി ശ്രീമതി ലക്ഷ്മി വിജയൻ നിംസ് സ്പെക്ട്രം 2022-22 റിപ്പോർട്ട് ന്റെ പ്രകാശനം നെയ്യാറ്റിൻകര ആരോഗ്യ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ . ജോസ് ഫ്രാങ്ക്ളിന് നൽകി കൊണ്ട് നിർവഹിച്ചു.തിരുവനന്തപുരം ജില്ലാ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി കവിതാ റാണി രഞ്ജിത്ത് പോഷൻ പക്വഡ എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു. ത ക്ലാസ്സുകൾക്ക് ശേഷം ‘അനീമിയ മുക്ത കേരള൦’ എന്ന ലക്ഷ്യത്തോട് കൂടി പോഷൻ അഭിയാന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ഐ. സി ഡി എസ് തിരുവനന്തപുരം ജില്ലാ പ്രോഗ്രാം ഓഫീസും ചേർന്ന് ”2023 മാർച്ച്‌ 20ന് കളക്ടറേറ്റിൽ വച്ചു തുടക്കം കുറിച്ച “പോഷൻ പക്വഡ ” എന്ന പരിപാടിയുടെ സമാപനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *