അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസില് : വിദഗ്ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Spread the love

ഇടുക്കി : കാട്ടാനയായ അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അരക്കൊമ്പന്റെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായും ജനപ്രതിനിധികളുമായും സമിതി അംഗങ്ങള്‍ ആശയ വിനിമയം നടത്തിയിരുന്നു. പ്രദേശത്ത് നേരിട്ട് എത്തിയായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനാഭിപ്രായം പ്രതിഫലിക്കുന്ന റിപ്പോര്‍ട്ടായിരിക്കും സമിതി സമര്‍പ്പിക്കുകയെന്നാണ് അറിയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ തീരുമാനമെടുക്കുക.അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍ എസ് അരുണ്‍, പ്രൊജക്ട് ടൈഗര്‍ സിസിഎഫ് എച്ച് പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് വെറ്റിനേറിയനുമായ ഡോ എന്‍ വി കെ അഷ്റഫ്, കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അഡ്വ രമേശ് ബാബു എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *