കോഴിക്കോട് റഷ്യന്‍ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Spread the love

കോഴിക്കോട്: കോഴിക്കോട് റഷ്യന്‍ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷന്‍ ഓഫീസറോട് വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഇതിനായി റഷ്യന്‍ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടന്‍ തേടാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.കോഴിക്കോട് കൂരാച്ചുണ്ടില്‍ വെച്ച് പരിക്കറ്റ റഷ്യന്‍ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴിയെടുക്കുക. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം. കയ്യില്‍ മുറിവുണ്ടാക്കിയ പാടുമുണ്ട്. യുവതി മെഡിക്കല്‍ കോളേജിലെ ഐ സി യുവില്‍ ചികിത്സയിലാണ്. ഇവരുടെ ആണ്‍ സുഹൃത്തായ കൂരാച്ചുണ്ട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *