മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതിയെ സന്ദർശിച്ചു

Spread the love

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയെ കേരളം സന്ദർശിക്കുന്നതിന് മുഖ്യമന്ത്രി ക്ഷണിച്ചു. സൈനിക സ്കൂളിലെ പഠന കാലത്തെ മലയാളിയായ പ്രിൻസിപ്പളും അദ്ധ്യാപകരും കേരളത്തിൽ നിന്നാണെന്നും താമസിയാതെ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ടപതിയെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി തെയ്യത്തിന്റെ ഒറ്റത്തടി ശില്പവും സമ്മാനമായി നൽകി. ഇരുവരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുടെ ആദ്യത്തെ സന്ദർശനമാണിത്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *