ആമസോൺ കമ്പിനിയിൽ വീണ്ടുംകൂട്ട പിരിച്ചുവിടല്‍

Spread the love

ബാങ്കിംഗ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യ ഭീഷണിക്കുമിടയില്‍, വീണ്ടും കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍. രണ്ടാം ഘട്ടത്തില്‍ ഏകദേശം 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. തീരുമാനം സംബന്ധിച്ച് സിഇഒ ആന്‍ഡി ജെസ്സി ജീവനക്കാര്‍ക്ക് മെമ്മോ അയച്ചിട്ടുണ്ട്.AWS (Amazon Web Services), People, Experience and Technology, Advertising and Twitch തുടങ്ങിയ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരാണ് പിരിച്ചുവിടപ്പെടുന്നവരില്‍ ഭൂരിഭാഗവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ആവശ്യമാണെന്ന് സിഇഒ ജെസ്സി പറഞ്ഞു. നേരത്തെ 2022 നവംബറില്‍ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ 27,000 പേരെയാണ് കമ്പനി പിരിച്ചു വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *