സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഹെൽമറ്റിൽനിന്നു പണം കണ്ടെത്തി
നെടുമങ്ങാട്: നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഹെൽമറ്റിൽനിന്നു പണം കണ്ടെത്തി. വിജിലൻസ് എസ്ഐയുടെ കുഞ്ചാലുംമൂട് യൂണിറ്റ് എസ്പി അജയകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് പരിശോധന തുടങ്ങിയത്. പരിശോധനയിൽ ഓഫീസിലെ ജീവനക്കാരന്റെ ഹെൽമറ്റിൽ നിന്നും ചുരുട്ടിയ നിലയിൽ നോട്ടുകൾ കണ്ടെത്തി. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ് നടത്തിയത്.ഇൻസ്പെക്ടർ ജോഷ്വി, സബ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോസ്, ഷിജുമോൻ, അശോക് കുമാർ എന്നിവരും വനിതകളടങ്ങിയ പത്തോളം ഉദ്യോഗസ്ഥരുമാണ് റെയ്ഡിനു നേതൃത്വം നൽകിയത്.