രാജ്യത്ത് വിദേശ നിക്ഷേപത്തിൽ വർദ്ധനവ്

Spread the love

രാജ്യത്ത് വിദേശ നിക്ഷേപത്തിൽ വർദ്ധനവ്. ഈ മാസം ഇതുവരെയുള്ള കണക്കുകൾ പ്രകാരം, വിദേശ നിക്ഷേപകർ ഇന്ത്യൻ ഇക്വിറ്റിയിൽ 11,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇവയിൽ അദാനി ഗ്രൂപ്പ് കമ്പനികളിൽ യുഎസ് ആസ്ഥാനമായ ജിക്യുജി പാർട്ണേഴ്സ് നടത്തിയ നിക്ഷേപമാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ഡെപ്പോസിറ്ററുകളിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച്, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ മാർച്ച് 17 വരെ 11,495 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.ഈ വർഷം ഫെബ്രുവരിയിൽ 5,294 കോടി രൂപയും, ജനുവരിയിൽ 28,852 കോടി രൂപയും പിൻവലിക്കപ്പെട്ട സാഹചര്യത്തിലാണ് മാർച്ചിൽ മുന്നേറ്റം. 2023 കലണ്ടർ വർഷത്തിൽ ഇതുവരെ 22,651 കോടി രൂപയുടെ എഫ്പിഐ വിൽപ്പനയാണ് നടന്നിട്ടുള്ളത്. അതേസമയം, അമേരിക്കയിലെ പ്രമുഖ ബാങ്കുകളായ സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ചയും വിവിധ ആഗോള പ്രതിസന്ധികളും കാരണം വരും ദിവസങ്ങളിൽ വിദേശ നിക്ഷേപകർ ജാഗ്രത പുലർത്താൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *