ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ ഓതന്റിക്കേഷനായി ഉപയോഗിക്കുന്നവയാണ് വൺ ടൈം പാസ്‌വേഡ് അഥവാ ഒടിപി

Spread the love

ന്യൂഡൽഹി: ഡിജിറ്റൽ/ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ ഓതന്റിക്കേഷനായി ഉപയോഗിക്കുന്നവയാണ് വൺ ടൈം പാസ്‌വേഡ് അഥവാ ഒടിപി. എസ്എംഎസ് വഴിയോ, ഇമെയിൽ വഴിയോ ആണ് സാധാരണയായി ഒടിപി ലഭിക്കാറുള്ളത്. എന്നാൽ, ഒടിപിയിൽ മാത്രം ഒതുങ്ങാതെ ഇടപാടുകളുടെ സാധൂകരണത്തിന് പുതിയ മാർഗങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇടപാടുകൾ കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗമായ ടൈം-ബേസ്ഡ് വൺ ടൈം പാസ്‌വേഡ് അവതരിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം.എസ്എംഎസ് വഴിയെത്തുന്ന ഒടിപി നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കണമെന്ന നിബന്ധനയാണ് നിലവിലുള്ളത്. സമയപരിധി കഴിഞ്ഞാൽ ഒടിപി അസാധുവായി മാറും. സാങ്കേതികവിദ്യകൾ അനുദിനം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ മികവുറ്റ സൗകര്യങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒടിപിക്ക് ബദലായി ടിഒടിപി അവതരിപ്പിക്കുന്നത്. അൽഗോരിതവും സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കിയുള്ള ടിഒടിപി ഉടൻ തന്നെ സജ്ജമാക്കാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ വരും ദിവസങ്ങൾക്കുള്ളിൽ തന്നെ റിസർവ് ബാങ്ക് പുറത്തുവിടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *