യുവതിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി

Spread the love

നെയ്യാറ്റിൻകര : ലഹരി ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെക്കുറിച്ച് പോലീസിൽ വിവരം അറിയിച്ച യുവതിയെ വൈരാഗ്യത്തിൽ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി. അതിയന്നൂർ കുഞ്ചു വീട്ടിൽ മുകേഷ് ( 40 ) , ആറാലുമൂട് സ്വദേശികളായ രാഹുൽ ( 30 ) ശ്രീജിത്ത് (30) നിജു (40) എന്നിവരയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. സിഐ ആർ പ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനീഷ്കുമാർ , അഭിജിത്ത്, ശരത് കുമാർ , സിപിഒമാരായ ആന്റ്ണി, നിതിൻ , ഹസീബ് , ഷിബിൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *