കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
മുരിക്കാശേരി: വില്‍പനയ്ക്കായി സൂക്ഷിച്ച നാലു കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാര്‍ നിരപ്പ് പുല്ലാട്ട് സിബി (57), ചിന്നാര്‍ നിരപ്പ് അമ്പാട്ട് ഷിന്റോ (44) എന്നിവരാണു പിടിയിലായത്. ചിന്നാര്‍ ചപ്പാത്തിനു സമീപമുള്ള ബസ് സ്റ്റോപ്പില്‍നിന്നാണ് ഇരുവരെയും പിടികൂടിയത്.ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരുടെ കയ്യിലിരുന്ന ബാഗില്‍ നിന്നാണ് ഉണക്കി സൂക്ഷിച്ചിരുന്ന കഞ്ചാവു കണ്ടെടുത്തത്. മുരിക്കാശ്ശേരി എസ്എച്ച്ഒ എന്‍.എസ്.റോയി, എസ്‌ഐ സി.ടി.ജിജി എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.