യുവതിയുടെ വീട്ടിലെത്തിയ യുവാവ് യുവതിയുടെ പിതാവിനെ മർദിച്ചതായി പരാതി
തൊടുപുഴ: വിവാഹാലോചനയുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് യുവതിയുടെ പിതാവിനെ മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മണക്കാട് സ്വദേശിയായ യുവാവിനെതിരേ തൊടുപുഴ പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് സംഭവം. മണക്കാട് സ്വദേശിനിയുടെ വീട്ടിൽ ഇയാൾ വിവാഹാഭ്യർത്ഥനയുമായി എത്തുകയായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന പെണ്‍കുട്ടിയെ വീഡിയോ കോളിൽ വിളിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനു വീട്ടുകാർ വഴങ്ങാതെ വന്നതോടെ പെണ്‍കുട്ടിയുടെ അനുജത്തിയെ വിവാഹം കഴിച്ചു നൽകണമെന്നായി യുവാവിന്റെ അടുത്ത ആവശ്യം. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനെ ഇയാൾ മർദ്ദിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ യുവാവിനും മർദ്ദനമേറ്റതായി ആരോപണമുണ്ട്.