സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു


സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഒക്ടോബർ 19 മുതൽ 14 ദിവസമായി തിരുവനന്തപുരത്ത് നടന്ന ഇന്ത്യ – ഓസ്ട്രേലിയ സംയുക്ത സൈനിക അഭ്യാസം ‘ ഓസ്ട്രഹിന്ദ് 2026′ ഇന്ന് സമാപിച്ചു. യു.എൻ ചാർട്ടറിന്റെ ആറാം അദ്ധ്യായം പ്രകാരം ഒക്ടോബർ 30 മുതൽ 31 വരെ നടത്തിയ തുടർച്ചയായ 36 മണിക്കൂർ സംയുക്ത വാലിഡേഷൻ എക്സർസൈസോടെയാണ് സൈനിക അഭ്യാസം സമാപിച്ചത്.
കടൽ, വ്യോമ മേഖലകൾ ഉൾപ്പെടെ കാട്, ദ്വീപ്, തീരദേശ പരിസ്ഥിതി കളിലുടനീളം തീവ്രമായ സംയുക്ത പ്രവർത്തന ങ്ങൾ, തുറമുഖ സൗകര്യങ്ങൾ സുരക്ഷിതമാക്കൽ, അപകടസ്ഥലങ്ങൾ ഒഴിപ്പിക്കൽ, മാനുഷിക സഹായവും ദുരന്ത നിവാരണവും (HADR), സുപ്രധാന ഇൻസ്റ്റലേഷനുകളുടെ സുരക്ഷ, തീവ്രവാദി നുഴഞ്ഞുകയറ്റ പ്രതിരോധം, തീവ്രവാദി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സംയുക്ത പരിശീലനത്തിൽ ഉൾപ്പെട്ടിരുന്നു.
ഇന്ത്യൻ നാവികസേന, ഇന്ത്യൻ വ്യോമസേന, വിഴിഞ്ഞം ഇന്റർനാഷണൽ പോർട്ട് അതോറിറ്റി, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് എന്നിവയുടെ പിന്തുണയോടെ ഇന്ത്യൻ സൈന്യത്തെയും ഓസ്‌ട്രേലിയൻ പ്രതിരോധ സേനയെയും ഒരുമിച്ച് കൊണ്ടുവന്ന അഭ്യാസം, ഫലപ്രദമായ മൾട്ടി-ഏജൻസി ഏകോപനവും മൾട്ടി-ഡൊമെയ്ൻ പ്രവർത്തന ഏകോപനവും പ്രകടമാക്കി.
ഓസ്‌ട്രേലിയൻ പ്രതിരോധ സേനയിലെ ജി.ഒ.സി 2 ഡിവിഷനിലെ എഎം മേജർ ജനറൽ മാറ്റ് ബർ, ഇന്ത്യൻ ആർമിയിലെ ജി.ഒ.സി 54 ഇൻഫൻട്രി ഡിവിഷനിലെ എസ്എം മേജർ ജനറൽ കപിൽ റാണ, ഇന്ത്യയിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള ന്യൂസിലൻഡ് പ്രതിരോധ അറ്റാഷെ കൊമോഡോർ എ ജെ ഡൗളിംഗ് എന്നിവർ അഭ്യാസ സമാപനത്തിന് സാക്ഷ്യം വഹിച്ചു.
പരസ്പര സംയുക്ത പ്രവർത്തന സന്നദ്ധത, ഉഭയകക്ഷി പ്രതിരോധ സഹകരണം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്രതിബദ്ധതയാണ് അഭ്യാസത്തിലൂടെ പ്രകടമായത്.

