സിപിഎം ഓഫീസ് നിര്‍മ്മാണത്തില്‍ എന്‍ഒസിക്കായുള്ള അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചു
ഇടുക്കി: ഇടുക്കി ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തില്‍ എന്‍ഒസിക്കായുള്ള അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് സിപിഎം ജില്ലാ നേതൃത്വം എന്‍ഒസിക്ക് അപേക്ഷിച്ചത്. ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മ്മാണം എന്ന് കണ്ടെത്തിയാണ് അപേക്ഷ നിരസിച്ചത്. പന്ത്രണ്ട് ചതുരശ്ര മീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം നടക്കുന്നത്. റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ കെട്ടിടം പണിതതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍മാനം തടഞ്ഞിരുന്നു. 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു.