LatestNEWS

മാധ്യമങ്ങൾ ജനങ്ങളിൽ നിന്ന് അകലുന്നു: ഷിബു ബേബിജോൺ

Spread the love

ജനങ്ങൾ പത്രവായനയിൽ നിന്ന് അകന്നു പോകുന്ന രീതിയല്ലെ ഇക്കാലത്തെ മാധ്യമപ്രവർത്തനമെന്ന് മന്ത്രി ഷിബു ബേബി ജോൺ. “ഏതാനും വർഷങ്ങളായി ഞാൻ പത്രം വായിക്കാറില്ല. ഒന്നെടുത്ത് നോക്കും, മാറ്റിവയ്ക്കും. പത്രം വായിച്ചില്ലെങ്കിലും വലിയ കുഴപ്പമില്ലെന്നായിരിക്കുന്നു. അതുപോലെ തന്നെ ടിവിയും. ടിവി കണ്ടില്ലെങ്കിൽ അത്രമാത്രം മനഃസമാധാനമുണ്ടാവുമെന്നതാണ് സ്ഥിതി. നമ്മളെല്ലാം വളരെ ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണിത്,” ഷിബു ബേബി ജോൺ പറഞ്ഞു.നാലാമത് പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ സ്മാരക പുരസ്‌കാരം പ്രമുഖ മാധ്യമപ്രവർത്തകനും ‘ദ് ടെലിഗ്രാഫ്’ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ആർഎസ്‍പി സ്റ്റേറ്റ് സെക്രട്ടറി കൂടെയായ ഷിബു ബേബി ജോൺ. തന്റെ പിതാവ് ബേബി ജോൺ രാവിലെ മൂന്ന് പത്രങ്ങൾ പൂർണമായി വായിച്ചു തീർത്തശേഷം മാത്രമേ സന്ദർശകരെ കാണാറുണ്ടായിരുന്നുള്ളുവെന്ന് അദ്ദേഹം ഓർമ്മിച്ചു. സമീപകാലത്ത് ഒരു യുവമാധ്യമ പ്രവർത്തകയെ കണ്ടപ്പോൾ അവരും താൻ പത്രം വായിക്കാറില്ലെന്ന് സമ്മതിച്ചു. ഇന്നത്തെ ജെൻ സീ അവർക്ക് വേണ്ട കാര്യങ്ങൾ അറിയുന്നത് പത്രങ്ങളിൽ നിന്നോ ടിവി ചാനലുകളിൽ നിന്നോ അല്ല. ഇത് കാട്ടുന്നത് നമുക്ക് പരിചിതമായ മാധ്യമങ്ങളിൽ നിന്നല്ല പുതിയ തലമുറ രാഷ്ട്രീയം ഉൾക്കൊള്ളുന്നതെന്നും ഡൽഹിയിൽ അരങ്ങേറിയതുപോലുള്ള വ്യാപകമായ പ്രതിഷേധസമരങ്ങളിലേക്ക് നീങ്ങുന്നതെന്നുമാണ്, ഷിബു ബേബി ജോൺ പറഞ്ഞു.മാധ്യമങ്ങളുടെ ഉത്തരവാദിത്തം സമൂഹത്തിൽ തിരുത്തൽ ശക്തികളായി പ്രവർത്തിക്കുക എന്നതാണ്. രാഷ്ട്രീയരംഗത്ത്, പ്രത്യേകിച്ച് ഇടതുപക്ഷരാഷ്ട്രീയത്തിൽ, തിരുത്തൽ ശക്തിയായി എന്നും പ്രവർത്തിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് ആർഎസ്‌പി. ഇടതുപക്ഷത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ തന്നെ അതിന്റെ അപചയങ്ങളെ വിമർശിക്കുകയും എന്നാൽ എല്ലായെപ്പോഴും അതിന്റെ സുസ്ഥിരതയ്ക്കായി പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ എന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.നാലുമാസം മുൻപായിരുന്നെങ്കിൽ താൻ ഈ പുരസ്‌കാരം സ്വീകരിക്കില്ലായിരുന്നുവെന്ന് തന്റെ മറുപടി പ്രസംഗത്തിൽ ആർ. രാജഗോപാൽ പറഞ്ഞു. ഇത്തരമൊരു പുരസ്‌കാരത്തിന് ഒരു മാധ്യമപ്രവർത്തകന് അർഹതയില്ലാത്ത കാലമായിരുന്നു അത്. എന്നാൽ, ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഇന്ന് മാധ്യമരംഗത്ത് കരുത്തുള്ള ശബ്ദങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അവരിൽ 10 പേരെയെങ്കിലും ഭാഷാഭേദമെല്ലാം മറികടന്ന് ഇന്ത്യയിലെമ്പാടുമുള്ള വായനക്കാർ പിന്തുടരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പിന്തുടരേണ്ടത് ഉണ്ടെന്ന് നേതാവ് ബാബു ദിവാകരൻ അധ്യക്ഷത വഹിച്ചു. സി. ഗൗരീദാസൻ നായർ ആശംസകൾ നേർന്നു. എം.പി. സാജു സ്വാഗതമാശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *