പുസ്തക പ്രകാശനം – ‘ആയേ….. ആയേ സർ’ – ഇന്ത്യൻ നാവികസേനാ വെറ്ററന്റെ ഒരു ഓർമ്മക്കുറിപ്പ്

പുസ്തക പ്രകാശനം – ‘ആയേ….. ആയേ സർ’ – ഇന്ത്യൻ നാവികസേനാ വെറ്ററന്റെ ഒരു ഓർമ്മക്കുറിപ്പ്
ഇന്ത്യൻ നാവികസേനാ വെറ്ററൻ ശ്രീ. കെ.എം. രാധാകൃഷ്ണൻ രചിച്ച ‘ആയേ….. ആയേ സർ’ എന്ന പുസ്തകം എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ റിട്ട.വൈസ് അഡ്മിറൽ കെ.എൻ. സുശീൽ ഇന്ത്യൻ നാവികസേനാ വെറ്ററൻസ് സൊസൈറ്റി (INVeS) വൈസ് പ്രസിഡന്റ് വെറ്ററൻ മനോജ് കുമാറിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.
1968 മുതൽ 1978 വരെയുള്ള കാലഘട്ടത്തിലെ എഴുത്തുകാരന്റെ നാവിക ജീവിതത്തിന്റെ ഓർമ്മക്കുറിപ്പാണ് ഈ പുസ്തകം, ഇന്തോ-പാക് സംഘർഷകാലത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സേവനമനുഷ്ഠിക്കുന്ന നാവിക ഉദ്യോഗസ്ഥരും, വിരമിച്ചവരും ചടങ്ങിൽ പങ്കെടുത്തു.
മുതിർന്ന എഴുത്തുകാരനായ ശ്രീ.രാധാകൃഷ്ണൻ 75 വയസ്സുള്ളപ്പോൾ 100 മാരത്തോണുകൾ പൂർത്തിയാക്കിയ മാരത്തൺ ഓട്ടക്കാരൻ കൂടിയാണ് .
എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ.അജിത് കുമാർ, അഡ്വ. ലക്ഷ്മി നാരായണൻ, മുൻ ഹൈക്കോടതി ജഡ്ജ് ശ്രീ. സുകുമാരൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഇന്ത്യൻ നേവൽ വെറ്ററൻസ് സൊസൈറ്റി (INVeS) ആണ് പരിപാടി സംഘടിപ്പിച്ചത്.


