സോണിയ ഗാന്ധി ആദ്യമായി സാമൂഹിക മാധ്യമത്തിലേക്ക്
ന്യൂഡൽഹി: സോണിയ ഗാന്ധി ആദ്യമായി സാമൂഹിക മാധ്യമത്തിലേക്ക്. ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് പ്രസാധകരില്‍ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യം പങ്കുവെച്ചാണ് സാന്നിധ്യമാകുന്നത്. അടുത്തമാസം പത്തിന് പുസ്തകം ഇന്ത്യയിൽ പ്രകാശനം ചെയ്യും.തന്റെ ആദ്യ പുസ്തകത്തിന്റെ ഓതേഴ്സ് കോപ്പി ഏറ്റുവാങ്ങുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ സോണിയയുടെ ആദ്യ പോസ്റ്റ്. ഈ നിമിഷങ്ങൾ ഞാൻ ഏറെ സന്തോഷത്തോടെ പങ്കുവയ്ക്കട്ടെ. ഇത് സ്നേഹത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നഷ്ടപ്പെടലിന്റെയും കണ്ടെത്തലിന്റെയും കഥയാണെന്ന് സോണിയ കുറിക്കുന്നു. ഇറ്റലിയിലെ ബാല്യകാലം, രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ ഏല്‍പിച്ച ആഘാതം, രാഷ്ട്രീയ ജീവിതം അങ്ങനെ നീണ്ട ഓര്‍മ്മകളെ കോര്‍ത്തു വയ്ക്കുകയാണ് ഈ പുസ്തകത്തില്‍ സോണിയ.

