രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് മുന്നേറ്റം തുടരുന്നു

Spread the love

കോവിഡിന് ശേഷവും രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് മുന്നേറ്റം തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, മൊത്തം ഉപഭോഗത്തിന്റെ വലിയൊരു വിഹിതവും ഓൺലൈൻ ഷോപ്പിംഗിൽ നിന്നാണ് ലഭിക്കുന്നത്. 2022- ൽ സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, നിത്യോപയോഗ സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ തുടങ്ങിയവ ഓൺലൈനായി വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. ഡാബർ, മാരിക്കോ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ്, ഇമാമി തുടങ്ങിയ എഫ്എംജിസി കമ്പനികളുടെ നിരവധി വിൽപ്പന്നങ്ങൾ വലിയ തോതിലാണ് ഓൺലൈൻ മുഖാന്തരം വിറ്റഴിച്ചിരിക്കുന്നത്.വമ്പൻ കിഴിവുകൾ, പ്രത്യേക ആനുകൂല്യങ്ങൾ, എളുപ്പത്തിൽ പണമടയ്ക്കൽ, വേഗത്തിലുള്ള ഡെലിവറി തുടങ്ങിയ കാരണങ്ങളെ തുടർന്നാണ് മിക്ക ആളുകളും ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നത്. 2022- ൽ മൊത്തം സ്മാർട്ട്ഫോൺ വിൽപ്പനയുടെ 49 ശതമാനവും നടന്നത് ഓൺലൈൻ മുഖാന്തരമാണ്. 2021- ൽ ഇത് 48 ശതമാനവും, 2019- ൽ ഇത് 41 ശതമാനവുമായിരുന്നു. അതേസമയം, ടെലിവിഷനുകളുടെ വിൽപ്പനയിൽ 34 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ഓൺലൈൻ ഷോപ്പിംഗ് പ്രവണത വർദ്ധിച്ചതോടെ, നിരവധി കമ്പനികൾ ബിസിനസുകൾ വിപുലീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *