ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ത്രിപുരയില്‍ 60ഉം മറ്റ് രണ്ട് ഇടങ്ങളില്‍ 59 മണ്ഡലങ്ങളിലുമാണ് ജനവിധി കാക്കുന്നത്.ത്രിപുരയില്‍ 21 കൗണ്ടിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മേഘാലയയില്‍ 13ഉം നാഗാലാന്‍ഡില്‍ 11ഉം കൗണ്ടിംഗ് സ്റ്റേഷനുകളുണ്ട്. കര്‍ശനമായ സുരക്ഷ ക്രമീകരണങ്ങളാണ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപിയും മേഘാലയില്‍ എന്‍പിപിയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.ത്രിപുരയില്‍ 89 ശതമാനവും നാഗാലാന്‍ഡില്‍ 84 ശതമാനവും മേഘാലയയില്‍ 76 ശതമാനവുമായിരുന്നു ്് പോളിംഗ്