LatestNEWS

ജെൻസി കുതിപ്പ് 2026’ കവർ പ്രകാശനം ചെയ്തു

Spread the love

കേരള സ്കൂൾ കായികമേളയുടെ വിവരങ്ങളുമായി ജെൻസി കുതിപ്പ് ‘ക്ലിക്ക് & നോ’ ഗൈഡ്കോഴിക്കോട്: 68-ാമത് കേരള സ്കൂൾ കായികമേളയോടനുബന്ധിച്ച് മീഡിയ കമ്മിറ്റി തയ്യാറാക്കിയ ‘ജെൻസി കുതിപ്പ് 2026 – ക്ലിക്ക് & നോ ഗൈഡ്’ സപ്ലിമെന്റിന്റെ കവർപേജ് പ്രകാശനം മീഡിയ കമ്മിറ്റി ചെയർമാൻ അഡ്വ. ഫൈസൽ ബാബു എം എൽ എ നിർവഹിച്ചു.സംഘാടക സമിതി ചെയർമാൻ സംഘാടക സമിതി ചെയർമാൻ എം എ റസാക്ക് മാസ്റ്റർ എം എൽ എ , എം. എൽ എമാരായ അഡ്വക്കറ്റ് ഫൈസൽ ബാബു, പ്രവീൺകുമാർ കെ , പാറക്കൽ അബ്ദുല്ല , പഞ്ചായത്ത് പ്രസിഡണ്ട് എം.കെ നദീറ ,എം അജിത് കുമാർ (സ്റ്റേറ്റ് സ്പോർട്സ് കോഡിനേറ്റർ), മിഡിയ കൺവീനർ പി കെ അബ്ദുൽ സത്താർ,സിപി ചെറിയ മുഹമ്മദ്, സുബൈർ കെ കെ , പി അനൂപ് കുമാർ , പി.കെ. എം ഹിബത്തുള്ള, ബിജു സി , കെ എ ഖാദർ മാസ്റ്റർ, സാജിദ് എം എ, അബ്ദുള്ള മാനൊടിക , ഖാലിദ് കിളിമുണ്ട, എൻ.പി. എ കബീർ മാസ്റ്റർ , ജുമാൻ ടി.കെ , ഇ. എൻ ജയപ്രകാശ് , എൻ. എം ഹുസൈൻ, ലത്തീഫ് കെ മലോരം, ഫാസിൽ എം പി തുടങ്ങിയവർ സംബന്ധിച്ചു.കായികമേളയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലിമെന്റ് തയ്യാറാക്കിയത്.സപ്ലിമെന്റിന്റെ പേരും കവർ ഡിസൈനും നിർവഹിച്ചത് ചീഫ് എഡിറ്ററും മീഡിയ കമ്മിറ്റി വക്താവും പേരാമ്പ്ര എൻ.ഐ.എം.എൽ.പി. സ്കൂൾ പ്രധാനാധ്യാപകനും എഴുത്തുകാരനുമായ എൻ.പി.എ. കബീറാണ്.മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി അഡ്വ :എൻ. ഷംസുദ്ദീൻ, കായിക മന്ത്രി അഡ്വ. ഒ.ജെ. ജനീഷ്, സ്വാഗതസംഘം ചെയർമാൻ എം.എ. റസാഖ് എം.എൽ.എ., മീഡിയ കമ്മിറ്റി ചെയർമാൻ അഡ്വ. ഫൈസൽ ബാബുഎം എൽ എ, ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ കെ.വി അരുൺ ഐ.എ.എസ്., കായികമേള ജനറൽ കൺവീനർ കോഴിക്കോട് ഡി.ഡി.ഇ അമൃത സി.എസ്. എന്നിവരുടെ സന്ദേശങ്ങൾ സപ്ലിമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂരിന്റെ കായികരംഗത്തെ നിരീക്ഷണങ്ങൾ, ഇൻക്ലൂസീവ് സ്പോർട്സിലൂടെ കോഴിക്കോടിന്റെ അഭിമാനമായി മാറിയ ആസിഫ് വെളിമണ്ണയെ പരിചയപ്പെടുത്തുന്ന ‘വെളിമണ്ണയിലെ വെള്ളിനക്ഷത്രം’, പ്രധാന വേദിയായ എൻ.ഐ.ടി.യുടെ ചരിത്രം, കായികമേളയുടെ ഇന്നലെയും ഇന്നും, കട്ടാങ്ങലിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് സപ്ലിമെന്റിന്റെ പ്രധാന ആകർഷണങ്ങൾ.ഇതിനു പുറമെ വിവിധ വകുപ്പുകളുടെ ക്യു.ആർ. കോഡുകളും ലിങ്കുകളും, മത്സരവേദികളുടെ മാപ്പുകൾ, സംഘാടക സമിതിയുടെ ഫോട്ടോ കൊളാഷ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.കായികമേളയുടെ വേദികൾ, വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ, അനുബന്ധ വിവരങ്ങൾ എന്നിവ എളുപ്പത്തിൽ അറിയാൻ സഹായിക്കുന്ന രീതിയിലാണ് സപ്ലിമെന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പേരിനെ അന്വർഥമാക്കുന്ന വിധത്തിൽ ഒരു ക്ലിക്കിലൂടെ ആവശ്യമായ വിവരങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന സമഗ്ര വിവരസഹായിയായി ‘ക്ലിക്ക് & നോ’ ഗൈഡ് മാറും.മീഡിയ കമ്മിറ്റി ജനറൽ കൺവീനർ പി കെ അബ്ദുൽ സത്താർ, ജോയിന്റ് കൺവീനർമാരായ എം.പി. ഫാസിൽ, പി.കെ. ഹിബത്തുള്ള, സുബൈർ മടവൂർ എന്നിവരുടെ നേതൃത്വത്തിൽ മീഡിയ കമ്മിറ്റി അംഗങ്ങൾ സപ്ലിമെന്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. എം.കെ. ബിജു, എ.എ. കബീർ, എ.എ. ജാഫർ, മുസ്തഫ വയനാട്, എം. തമീമുദ്ദീൻ, സലാഹുദ്ദീൻ പി.എ., മുഹമ്മദലി പി.എം., അബ്ദുൽ ജലീൽ പി., അബ്ദുല്ലത്തീഫ് കെ., സുധീർ കെ.കെ., റജീന അലി, രഹ്ന സി.പി., ഹനീഫ കെ., സാബു കുര്യൻ, നൂഹ് കെ., ഷജീർ എ., ടി.കെ ജുമാൻ, മുജീബ് റഹ്മാൻ കെ.പി, കെ പി ശാഹുൽ ഹമീദ് , ജിമേഷ് പി., അബ്ദുൽ ഖയ്യും , അബൂബക്കർ ടി.കെ., നൗഷാദ് ഇ.സി., ഷുക്കൂർ കെ.കെ., ശിവപ്രസാദ് എ., അബ്ദുള്ള മാനൊടുകയിൽ, നൗഷാദ് ടി.കെ., ആൻസി, നൗഷാദ് പി.എം., ഷബീർ അലി മൻസൂർ, അബ്ദുസലീം പി.പി. തുടങ്ങിയവരും സപ്ലിമെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഒക്ടോബർ 25-ന് കായികമേളയുടെ ഉദ്ഘാടന വേദിയിൽ സപ്ലിമെന്റിന്റെ ഔദ്യോഗിക പ്രകാശനം നടക്കും. കായികമേളയുടെ വിവരങ്ങൾ പൊതുജനങ്ങൾക്കും കായികപ്രേമികൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിൽ ലഭ്യമാക്കുന്ന ഈ സംരംഭം മീഡിയ കമ്മിറ്റിയുടെ ശ്രദ്ധേയമായ പ്രവർത്തനമായി മാറും.ഫോട്ടോ ഫൂട്ട് നോട്ട്: കേരള സ്‌കൂൾ കായികമേളയോടനുബന്ധിച്ച് മീഡിയ കമ്മറ്റി പുറത്തിറക്കുന്ന ‘ജെൻസി കുതിപ്പ് ക്ലിക്ക് & നോ ഗൈഡ്’ സപ്ലിമെൻ്റ് കവർ പേജ് പ്രകാശനം ചെയർമാൻ അഡ്വ.ഫൈസൽ ബാബു എം എൽ എ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *