മാംസ മേഖലയിലെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണം: പി. കെ കുഞ്ഞാലിക്കുട്ടി

Spread the love

തിരുവനന്തപുരം: മാംസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്താൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് മൂലവും സർക്കാറിൻ്റെ വിവിധ വകുപ്പുകളുടെ അധികാരികളുടെ നിയന്ത്രണങ്ങൾ മൂലവും ഈ മേഖലയിലെ തൊഴിലാളികളും മാംസ വ്യാപാര വ്യവസായ മേഖലയും വലിയ പ്രയാസം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നിയമ നിർമ്മാണം നടത്തുവാനും വിവിധ വകുപ്പുകളുടെ ഏകോപനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാംസ മേഖലയിൽ സ്വകാര്യ കുത്തക കമ്പനികളെ സഹായിക്കുന്ന നീക്കം ഉപേക്ഷിക്കുക,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആധുനിക അറവു ശാലകൾ നിർമ്മിക്കുക,മാംസ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ലൈസൻസ് പുതുക്കി നൽകുക,തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക,തുകലിന് ന്യായമായ വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര മീറ്റ് വർക്കേഴ്സ് യൂണിയൻ (എസ്. ടി യു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നുള്ള ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് പി. ബാപ്പുട്ടി തിരൂർക്കാട് അദ്യക്ഷത വഹിച്ചു.എസ്. ടി.യു.സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുല്ല മുഖ്യ പ്രഭാഷണം നടത്തി.ജന സെക്രട്ടറി യു.പോക്കർ, ട്രഷറർ കെ പി മുഹമ്മദ് അഷ്റഫ്,വൈസ് പ്രസിഡണ്ട് ജി മഹീൻ അബൂബക്കർ, തിരുവനന്തപുരം ജില്ലാ ജന സെക്രട്ടറി എ.സക്കീർ ഹുസൈൻ, യൂണിയൻ സംസ്ഥാന ജന സെക്രട്ടറി വി പി അബ്ദുൽ റഷീദ്,ട്രഷറർ എ ഷാജഹാൻ, പി ഹംസ ഹാജി സംസാരിച്ചു. സെക്രട്ടേറിയേറ്റ് മാർച്ചിന് വി കെ സി മജീദ്, സാജിർ ചാലാട്, എം പി മിർഷാദ്, കുഞ്ഞഹമ്മദ് മച്ചിങ്ങൽ, കെ മുസ്തഫ, ബാബു തിരൂർ, അഷ്‌കർ വയനാട്, നജീബ് മുട്ടം, വി പി സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.പടം: മീറ്റ് വർക്കേഴ്സ് യൂണിയൻ (എസ്. ടി യു) സെക്രട്ടറിയേറ്റ് ധർണ്ണ മുസ്ലിം ലീഗ് ദേശീയ ജന സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *