വിജിലന്‍സ് ആന്‍റ് ആന്‍റികറപ്ഷന്‍ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തര- വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല   വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) രാവിലെ 11ന്  തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ആഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും.

Spread the love

വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനവും  സെപ്റ്റംബര്‍ 25- ന്

വിജിലന്‍സ് ആന്‍റ് ആന്‍റികറപ്ഷന്‍ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തര- വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല   വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) രാവിലെ 11ന്  തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ആഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും.

വിഎസിബി സ്യൂട്ട് 3.0 യുടെ ഉപയോഗത്തിനായുള്ള മാനുവലിന്‍റെ പ്രകാശനം,  വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കുള്ള ബാഡ്ജ് ഓഫ് ഹോണറിൻ്റെയും പുതുതായി രൂപകൽപ്പനചെയ്ത യൂണിഫോമിന്‍റെയും വിതരണം എന്നിവയും ആഭ്യന്തര മന്ത്രി നിര്‍വ്വഹിക്കും.  

വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള ഒരു സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്  വിഎസിബി സ്യൂട്ട് 3.0. രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിർവഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവയാണ് പുതിയ സംവിധാനത്തിൻ്റെ സവിശേഷതകൾ.

സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡി.ജി.പിയും വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ  ഡയറക്ടറുമായ  മനോജ് എബ്രഹാം സ്വാഗതമാശംസിക്കും.  ചടങ്ങിന് വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ എസ്.പി എസ്.ആര്‍ ജ്യോതിഷ് കുമാര്‍ ആശംസയും  വിജിലന്‍സ് ഇന്‍റലിജന്‍സ് എസ്.പി ഉജ്ജ്വല്‍ കുമാര്‍ നന്ദിയും പറയും.

മുന്‍ ഡി.ജി.പി എ. ഹേമചന്ദ്രന്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, വിജിലന്‍സ് വകുപ്പിലെ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിക്കും. 

Leave a Reply

Your email address will not be published. Required fields are marked *