പത്തനംതിട്ട ഗവിയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ തേനീച്ച ആക്രമണം: 59 പേർക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

Spread the love

പത്തനംതിട്ട: ഗവി സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നേരെ തേനീച്ചയുടെ ആക്രമണം. 59 യാത്രക്കാർക്ക് കുത്തേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമളി – ഗവി റൂട്ടിൽ നാലാംമൈൽ കോഴിക്കാനത്തുവെച്ചായിരുന്നു സംഭവം.കുമളിയിൽ നിന്നും ഗവിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് റോഡരികിലെ മരച്ചില്ലയിലുണ്ടായിരുന്ന തേനീച്ചക്കൂട്ടിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. മരച്ചില്ല തട്ടി കൂട് ഇളകിയതോടെ തേനീച്ചകൾ കൂട്ടത്തോടെ ബസ് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ ഗവി സ്വദേശിയായ നാരായണന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു 23 പേർ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (CHC) ചികിത്സ തേടിയിട്ടുണ്ട്. പ്രദേശത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *