2023ല്‍ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലെന്ന് ഐഎംഎഫ്

Spread the love

വാഷിങ്ടന്‍: 2023ല്‍ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. കഴിഞ്ഞ വര്‍ഷം യുഎസിലും യൂറോപ്യന്‍ യൂണിനിലും ചൈനയിലുമുണ്ടായതിനേക്കാള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.അടുത്ത മാസങ്ങളില്‍ ചൈനയിലെ സ്ഥിതി ഗുരുതരമാകും. ചൈനയുടെ വളര്‍ച്ച നെഗറ്റീവ് ആയി മാറും. ഇതിന്റെ പരിണിതഫലമായി ആഗോളതലത്തിലെ വളര്‍ച്ചയും നെഗറ്റീവ് ആകാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.യുക്രെയ്ന്‍–റഷ്യ യുദ്ധം പത്തു മാസമായിട്ടും അവസാനിക്കാതെ നീണ്ടുപോകുന്നതും വിലക്കയറ്റവും പലിശനിരക്കിലെ വര്‍ധനവും കൊറോണ വൈറസ് വ്യാപനവും കണക്കിലെടുത്താണ് ക്രിസ്റ്റലീന ഇക്കാര്യം പറഞ്ഞത്. മാന്ദ്യം നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളും ദുരിതത്തിലാകും.2023ലെ വളര്‍ച്ചാ നിരക്ക് ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു. ആറ് ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് 2021 3.2 ശതമാനമായും 2022ല്‍ 2.7 ശതമാനമായും കുറഞ്ഞിരുന്നു. കോവിഡ് വ്യാപനം ആരംഭിച്ചതോടെയാണ് വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *