പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

Spread the love

പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി അധിക ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് വിധി.2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ രൂപ നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ സന്ധ്യ വീട്ടിലേക്ക് കൊണ്ടുപോയത്. കൂട്ടുകാരികളെയും ഒപ്പം കൂട്ടിയിരുന്നു. വീട്ടിലെത്തിയപ്പോള്‍ കൂട്ടുകാരെ പുറത്തു നിര്‍ത്തിയ ശേഷം പെണ്‍കുട്ടിക്ക് മദ്യം നല്‍കിയ ശേഷം ഉപദ്രവിക്കുക ആയിരുന്നു. കൂട്ടുകാരികള്‍ ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിയര്‍ പ്രമോദ് ഹാജരായി 25 സാക്ഷികളെ വിസ്തരിക്കുകയും 26 ഹാജരാക്കുകയും ചെയ്തു. ഏറെ കോളിളക്കമുണ്ടാക്കിയ കേസ് അന്നത്തെ സി.ഐ ബിജുകുമാറാണ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *