സനോജ് എംഎല്‍എ അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ ഇതിലൂടെ സാധിക്കും

സനോജ് എംഎല്‍എ അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ ഇതിലൂടെ സാധിക്കും.
മറ്റുള്ളവര്‍ക്കായി സ്വന്തം കൈകൊണ്ട് എന്തെങ്കിലും നിര്‍മ്മിച്ചു നല്‍കുന്നതിലൂടെ മാത്രമാണ് യഥാര്‍ത്ഥ സഹാനുഭൂതി കുട്ടികള്‍ക്ക് പഠിച്ചെടുക്കാനാവുന്നതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ് ഫൗണ്ടര്‍ റോബിന്‍ ടോമി പറഞ്ഞു. ഈ പദ്ധതിയിലൂടെ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പ്രശ്നം കണ്ടെത്തുകയും അതിന് ഉതകുന്ന പരിഹാരം കാണുകയും വികലാംഗര്‍ക്കും പ്രായമായവര്‍ക്കും ആവശ്യമായ സഹായ ഉപകരണങ്ങള്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുന്നു. പലപ്പോഴും ഉള്‍ക്കൊള്ളല്‍ അഥവാ ‘ഇന്‍ക്ലൂഷന്‍’ എന്നത് പാഠപുസ്തകങ്ങളിലെ ഒരു വിഷയം മാത്രമായി ഒതുങ്ങാറാണ് പതിവ്. എന്നാല്‍ ‘സംനിത’ അതിനെ ഒരു പ്രായോഗിക കളരിയായി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം ഒ. പ്രസാദ്, വാര്‍ഡ് മെമ്പര്‍ കെ. വിജിത്ത്, സ്‌കൂള്‍ കമ്മിറ്റി ട്രഷറര്‍ ചമ്പാടന്‍ ജനാര്‍ദ്ദനന്‍, സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് ഇ. നാരായണന്‍, പി.ടി.എ പ്രസിഡന്റ് എം. ഹാഷിം, മദര്‍ പി.ടി.എ പ്രസിഡന്റ് ശാരിക രാജേഷ്, കെ.കെ. ഷീന, മട്ടന്നൂര്‍ എ.ഇ.ഒ കെ. ബിന്ദു, പുനര്‍ജീവ സി.ഇ.ഒ സ്മിത റോസ് മേരി ജോര്‍ജ്ജ്, സി.ഡി.ഒ രശ്മി രവീന്ദ്രനാഥന്‍, സംനിത ലീഡ് ഡിനോജ് ഡേവിസ്, സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് ഇ. നാരായണന്‍, ഹെഡ് മാസ്റ്റര്‍ ടി.പി. രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


